തൃപ്പൂണിത്തുറ: അനധികൃതമായ സൂക്ഷിച്ച് വെച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിയതെന്ന് പോലീസ്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. പടക്ക കരാറുകാരോടും അമ്പലക്കമ്മിറ്റിയോടും വെടിക്കെട്ട് നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ തെക്കുംപുറം വിഭാഗം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചതും അനുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍ക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്.