കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയ ബാര്‍ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ മൂന്ന് പേരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിജിന്‍, അഖില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് ശേഷം സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍ ഉപേക്ഷിച്ചിരുന്നു.