Newsperseconds.com

പെട്രോള്‍ ബോംബ് കേസിന്റെ വീഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസ് പുറത്തുവിട്ടു

p

ചെന്നൈ; രാജ്ഭവന്‍ പെട്രോള്‍ ബോംബ് കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസ് പുറത്തുവിട്ടു. സംഭവത്തില്‍ കറുക വിനോദ് എന്ന ഒറ്റയാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് ദ്യശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ലിറ്റില്‍ മൗണ്ട് പോയിന്റില്‍ നിന്ന് സര്‍ദാര്‍ പട്ടേല്‍ റോഡിലേക്ക് താലൂക്ക് ഓഫീസ് റോഡിലൂടെ പ്രതി ഒറ്റയ്ക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാണ് രാജ്ഭവന് നേര്‍ക്ക് ബോംബെറിഞ്ഞതെന്ന് ആയിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ ആരോപണമുന്നയിച്ചിരുന്നത്.

Share this Article

Leave a Comment