Newsperseconds.com

തൃപ്പൂണിത്തുറ സ്‌ഫോടനം; കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും

Yy

തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കേടുപാടുകള്‍ സംഭവിച്ച വീടുകളില്‍ എഞ്ചിനീയറിംഗ് വിഭാഗമെത്തി നഷ്ടം പരിശോധിച്ചതിനു ശേഷമായിരിക്കും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക. നഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി.

സംഭവത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം ഹില്‍പാലസ് പൊലീസ് കേസെടുത്തിരുന്നു. ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെയാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

Share this Article

Leave a Comment