കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി സമിതിയെ നിശ്ചയിച്ചു. അതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫെബ്രുവരി രണ്ടിനാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മര്‍ദിച്ചത്. പരാതി കോളേജ് അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.