Newsperseconds.com

ഗോഡ്‌സെയെ മഹത്‌വല്‍ക്കരിച്ച് ഫേസ്ബുക്ക് കമന്റിട്ട സംഭവം; കോഴിക്കോട് എന്‍ഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

Capture

കോഴിക്കോട്: ഗോഡ്‌സെയെ മഹത് വല്‍ക്കരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനില്‍ ഹാജരാകാനാകില്ലെന്ന് ഷൈജ ആണ്ടവന്‍ പൊലീസിനെ അറിയിച്ചു. ഷൈജആണ്ടവനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. സംഭവം വിവാദമായിട്ടും ഫേസ്ബുക്ക് കമന്റ് പിന്‍വലിക്കാനും അധ്യാപിക തയ്യാറായില്ല.

Share this Article

Leave a Comment