കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡില്‍ അയച്ചിരിക്കുന്നത്. നാല് പേര്‍ക്കെതിരെയും നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
സ്ഫോടനത്തില്‍ മരിച്ച വിഷ്ണുവിന്റെ ഇന്‍ക്വെസ്റ്റ് നടപടികള്‍ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രില്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.