Newsperseconds.com

പിഎസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവം; പ്രതികള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം

Capture

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ശ്രമിച്ച സഹോദരന്മാര്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം. അമല്‍ജിത്തിന് വേണ്ടി സഹോദരന്‍ അഖില്‍ ജിത്താണ് പരീക്ഷ എഴുതിയത്. പൂജപ്പുരയില്‍ നടന്ന പരീക്ഷക്കിടയില്‍ ഹാളില്‍ നിന്ന് അഖില്‍ ജിത്ത് ഇറങ്ങി ഓടുകയായിരുന്നു.

രണ്ടാമത്തെ പരീക്ഷക്കിടെയാണ് അഖില്‍ജിത്തിനെ പിടിക്കപ്പെട്ടത്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.

Share this Article

Leave a Comment