Newsperseconds.com

മൂഴിയാറില്‍ യുവാവിന്റെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

Capture

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ യുവാവിന്റെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ മഹേഷിനെ അറസ്റ്റ് ചെയ്തു. കാരക്കല്‍ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അജിയെ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും മുങ്ങിയ മഹേഷിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ രാവിലെയോടെയാണ് അജിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. വനമേഖലയോട് ചേര്‍ന്നാണ് മരിച്ച അജിയുടെ വീട്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Share this Article

Leave a Comment