കല്‍പ്പറ്റ: സംവിധായകന് പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവന് അനന്തപത്മനാഭന്, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം എന്നിവയാണ് പ്രകാശ് കോളേരിയുടെ സിനിമകള്‍.