Newsperseconds.com

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

Capture

കാലിഫോര്‍ണിയയിലെ വസതിയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ കാലിഫോര്‍ണിയയിലെ സാന്‍ മാറ്റിയോ കൗണ്ടിയിലെ വസതിയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ഹെന്റിയും ഭാര്യയും അവരുടെ ഇരട്ട കുട്ടികളുമാണ് മരിച്ചത്.

മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

Share this Article

Leave a Comment