തൃശൂര്‍: കേച്ചേരിയില്‍ സ്വകാര്യ ബസ് ചൂണ്ടല്‍ പാലത്തിലേക്ക് ഇടിച്ചുകയറി 15 പേര്‍ക്ക് പരിക്ക്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ചൂണ്ടല്‍പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ്സിനുള്ളില്‍ കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
തൃശ്ശൂരില്‍ സ്വകാര്യ ബസ് ചൂണ്ടല്‍ പാലത്തിലേക്ക് ഇടിച്ചുകയറി; യാത്രക്കാരിയെ ബസ് വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ചു; 15 പേര്‍ക്ക് പരിക്ക്
- Related News
- Latest News