Newsperseconds.com

ഉപദ്രകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം ഐകകണ്ഠേന പാസാക്കി

E

തിരുവനന്തപുരം: ഉപദ്രകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെന്ന് പ്രമേയം അവതരിപ്പിക്കവെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടി വേണമെന്ന് പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ പരിധിയാണെന്നും അത് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരിയാവില്ലെന്നും മന്ത്രി പ്രതികരിച്ചു.

Share this Article

Leave a Comment