Newsperseconds.com

വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

Capture

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടര്‍ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. മുള്ളന്‍പന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു.

വെറ്റില വില്‍ക്കാനായി ബാജി പുലര്‍ച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് സംഭവം. ഡോക്ടര്‍ ഓടിച്ച വാഹനത്തിന് കുറുകെ മുള്ളന്‍പ്പന്നി ചാടുകയായിരുന്നു. പുറത്തിറങ്ങിയ ഡോക്ടര്‍ മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച് കറിവെക്കുകയായിരുന്നു.

ഡോക്ടറുടെ വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുമ്പോള്‍ മുള്ളന്‍പന്നിയെ കറിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ വീട്ടുപരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

Share this Article

Leave a Comment