Newsperseconds.com

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരായി

Capture

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തിന് ചികില്‍സയിലാണ് വി.എസ്. ഈ അവസരത്തിലാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്.

ഇത്തരമൊരു സാഹചര്യത്തില്‍ നോട്ടീസിനോട് വിഎസ് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു സംശയം. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.

Share this Article

Leave a Comment