Newsperseconds.com

ചൂട് കൂടുന്നു; നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

Capture

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നു. നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ് നല്‍കിയതിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയത്ത് ജില്ലയില്‍ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Article

Leave a Comment