Newsperseconds.com

മാസപ്പടി കേസില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയും മകളും അന്വേഷണത്തെ ഭയപ്പെടുന്നത്; ഷോണ്‍ ജോര്‍ജ്ജ്

Capture

തിരുവനന്തപുരം: മാസപ്പടി കേസില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയും മകളും അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്ജ്. ഹൈക്കോടതി വിധി സര്‍ക്കാരിനുമേറ്റ തിരിച്ചടിയാണ്. കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സര്‍ക്കാരാണ്. ഹൈക്കോടതി വിധി സര്‍ക്കാരിനുമേറ്റ തിരിച്ചടിയാണ്. കൂടുതല്‍ തെളിവുകള്‍ എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കി. കെ.എസ്.ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment