വൈത്തിരി: വാഹനപരിശോധനയ്ക്ക് ഇടയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എംഡിഎംഎയുമായി പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. 26 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പോക്കറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ ഇയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയ പോലീസ് ദേഹപരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് 26 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്.