Newsperseconds.com

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നിയില്ല; മാധ്യമപ്രവര്‍ത്തക

72ca9a41-c577-4722-9552-e72917c13081-1695388652

കോഴിക്കോട്; വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നാരോപിച്ചതിന് സുരേഷ് ഗോപിയുടെ മാപ്പ് പറച്ചില്‍ വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച വിഷയത്തില്‍ നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപി നിരുപാധികം മാപ്പ് പറയണമെന്ന് കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു

ബി.ജെ.പി നേതാവിന്റെ പെരുമാറ്റം ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share this Article

Leave a Comment