Newsperseconds.com

ഗോഡ്‌സെയെ മഹത്‌വല്‍ക്കരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സംഭവം; എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്‍ ചോദ്യം ചെയ്യലിന് ഹാജരായി

Capture

കോഴിക്കോട്: ഗോഡ്‌സെയെ മഹത്‌വല്‍ക്കരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സംഭവത്തില്‍ എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുന്നമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ അധ്യാപിക ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് അയച്ചിട്ട് ആരോഗ്യ കാരണങ്ങളാല്‍ മൂന്ന് ദിവസത്തേക്ക് നീട്ടുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ഷൈജ ആണ്ടവന്‍ ചോദ്യംചെയ്യലിന് ഹാജരാവുന്നത്.

ഫേസ്ബുക്ക് കമന്റ് ഇടാന്‍ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. അന്വേഷണസംഘം എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയതിന് ശേഷമാണ് അധ്യാപികയെ വിട്ടയച്ചത്. കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment