Newsperseconds.com

പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം; 11 ലക്ഷം ഉടന്‍ നല്‍കും; പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനം

Capture

കല്‍പ്പറ്റ : പുല്‍പ്പളളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍ നല്‍കും. പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം അറിയിച്ചത്.
പോളിന്റെ ഭാര്യക്ക് ജോലിയും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

പുല്‍പ്പള്ളിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം ഒരു ഘട്ടത്തില്‍ സംഘര്‍ഷത്തിലെത്തി. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകള്‍ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു.

Share this Article

Leave a Comment