ദില്ലി: ഒരാഴ്ചക്കിടയില്‍ രണ്ട് പേരെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ വയനാടന്‍ ജനതയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ന് നടന്ന കൊണ്ടിരിക്കുന്ന ഹര്‍ത്താല്‍ വലിയ പ്രക്ഷോഭത്തിന് കാരണമായതോടെ വിഷയം വലിയ ചര്‍ച്ചയായി മാറുകയാണ്.
ദേശീയ തലത്തിലേക്ക് വിഷയം ഉയര്‍ന്നതോടെ സ്ഥലം എം പി രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളോടൊപ്പം അണിച്ചേരും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പറന്നെത്തുന്നത്. നിലവില്‍ വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തിനില്‍ക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയില്‍ യാത്ര നിര്‍ത്തിവച്ച ശേഷമാകും രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌റാം രമേശ് അറിയിച്ചു. വയനാട്ടില്‍ തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നും നാളെ ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷമേ തിരിക്കുകയുള്ളുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.