Newsperseconds.com

പുല്‍പ്പള്ളിയിലെ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കും

Capture

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുണ്ടായ സമരത്തിനിടെ നടന്ന സംഘര്‍ഷങ്ങളില്‍ കേസെടുക്കാന്‍ പൊലീസ് തീരുമാനം. പുല്‍പ്പള്ളിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കും.

നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ചുമത്തുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്താന്‍ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചായിരിക്കും നടപടികള്‍.

Share this Article

Leave a Comment