മാനന്തവാടി: ദിവസങ്ങളായി പിടികൂടാന്‍ ശ്രമിക്കുന്ന ബേലൂര്‍ മഗ്‌ന വീണ്ടും കേരള കര്‍ണാടക വനാതിര്‍ത്തിയായ ബാവലി വനമേഖലയില്‍. ഡോക്ടര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെടുന്ന ട്രാക്കിംങ് ടീമും മയക്കുവെടി സംഘവും ബാവലി വനമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്‌ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ അടുത്ത് കിട്ടിയില്ല. ദൗത്യം നീളുന്നതില്‍ പുല്‍പ്പള്ളിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്‌നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല.