ആലപ്പുഴ കലവൂരില്‍ 13 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിടി അധ്യാപകനെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മനോജ്-മീര ദമ്പതികളുടെ മകന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ പ്രജിത് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പിടി അധ്യാപകന്‍ ശിക്ഷിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും പറഞ്ഞു.
സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തി സ്‌കൂളിലെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തത് കൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയത്. സ്‌കൂള്‍ യൂണിഫോമില്‍ തന്നെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.