തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടില്‍ ഉരുകി ജനങ്ങള്‍. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് യേലോ അലേര്‍ട്ട്.
കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 3 – 4 ത്ഥഇ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.