Newsperseconds.com

കാസര്‍ഗോഡ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

uu

കാസര്‍ഗോഡ്;  കാസര്‍ഗോഡ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയത പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. കാസര്‍കോട് ഭാസ്‌ക്കര നഗറില്‍ ഒരാഴ്ച മുമ്പ് നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചത്.

 

 

Share this Article

Leave a Comment