Newsperseconds.com

തിരുവനന്തപുരം പേട്ടയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങികിടന്ന രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി

Capture

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി. രാത്രി ഒരു മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെ അജ്ഞാതര്‍ തട്ടികൊണ്ടുപോകുകയായിരുന്നു. ബിഹാര്‍ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്.

ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്ത് വന്നതായും രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചു. രാത്രി ഒരു മണിയോടെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. സഹോദരന്മാരുടെ കൂടെയാണ് കുട്ടി ഉറങ്ങിയിരുന്നത്.

Share this Article

Leave a Comment