Newsperseconds.com

പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കൊണ്ടുവന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

Capture

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കൊണ്ടുവന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് എന്‍ജിനില്‍ നിന്നും വേര്‍പ്പെട്ടത്.

ഇന്നലെ രാത്രിയിലായിരുന്നു അപകടം. ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികള്‍ വീണ്ടും യോജിപ്പിച്ചിട്ടുണ്ട്. ട്രെയിന്‍ പ്രധാന പാതയിലല്ലാത്തതിനാല്‍ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.

Share this Article

Leave a Comment