Newsperseconds.com

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Capture

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൂടെയാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സംഭവം നടന്ന ദിവസങ്ങളില്‍ യാത്രയിലായിരുന്നുവെന്നും വൈകിയാണ് വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായത് നികത്താനാവാത്ത നഷ്ട്ടമാണെന്നും സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാതെ പരിഹാരം കാണാന്‍ ശ്രമിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment