Newsperseconds.com

പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ ഓടയില്‍ നിന്ന് കണ്ടെത്തി

Capture

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ട് പോയി.

കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളില്ല. ബാക്കി കാര്യങ്ങള്‍ മെഡിക്കല്‍ പരിശോധനയില്‍ അറിയുമെന്നും ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ഉപേക്ഷിച്ചതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, അല്‍പ്പം മുമ്പായിരിക്കാം സംഭവമെന്നും നിഗമനമുണ്ട്. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

 

Share this Article

Leave a Comment