ആലപ്പുഴ: ചേര്‍ത്തലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആരതിയാണ് മരിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് രാവിലെ നടു റോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 99 ശതമാനവും പൊള്ളലേറ്റ ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു.