തിരുവനന്തപുരം: പേട്ടയില്‍ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയുടെ തിരോധാനത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. കുട്ടിയെ ഓടയില്‍ ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നത്. കുട്ടി അവിടെ നടന്നെത്തിയതാണോ എന്നും പോലീസ് പരിശോധിക്കും. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയില്‍ നിന്നും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആശുപത്രിയില്‍ നിന്നും കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യും.
രണ്ട് വയസ്സുകാരിയുടെ തിരോധാനത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
- Related News
- Latest News