Newsperseconds.com

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചെങ്കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Capture

മലപ്പുറം: മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് കൊന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശി ഗോലു ടംഡില്‍ക്കര്‍, മധ്യപ്രദേശ് ബേറ്റുല്‍ സ്വദേശി അനില്‍ കസ്‌ഡേക്കര്‍ എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കുത്തുക്കല്‍ റോഡിലെ ആളൊഴിഞ്ഞ ഭാഗത്താണ് രക്തത്തില്‍ കുളിച്ച നിലയില്‍ രാംശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ രാംശങ്കര്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് നെഞ്ചിലും തലക്കും അടിച്ചാണ് പ്രതികള്‍ ഇയാളെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

Share this Article

Leave a Comment