Newsperseconds.com

പൊന്നാനിയില്‍ 305 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Capture

മലപ്പുറം പൊന്നാനിയില്‍ 305 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. പല ജില്ലകളിലേക്കായി എംഡിഎംഎ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍.

Share this Article

Leave a Comment