Newsperseconds.com

ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Capture

തിരുവനന്തപുരം: വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment