കൊച്ചി: ഫെബ്രുവരി 23 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തീയറ്റര്‍ ഉടമകളുടെ ഫിയോക് സംഘടന. പ്രൊഡ്യൂസര്‍മാരുടെ ഏകാധിപത്യ നിലപാടുകള്‍ക്ക് എതിരെയാണ് പ്രതിഷേധം.
സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫിയോക്ക് മുന്നോട്ട് വച്ചത്. പ്രെജക്ടര്‍ ഏത് വെക്കണമെന്നത് തിയറ്റര്‍ ഉടമകളുടെ അവകാശമാണെന്നും ഫിയോക് അറിയിച്ചു. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.