തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബുകുമാറിനെ (49) ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.
2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഷിബു കുട്ടിയോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉടുവസ്ത്രം പൊക്കി കാണിക്കുകയും ചെയ്തിരുന്നു. സംഭവദിവസം പരീക്ഷയ്ക്കായി കുട്ടി പഠിച്ചുകൊണ്ടിരിക്കെ പ്രതി വീടിന് പുറത്തു നിന്നും വിളിക്കുകയും ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ പെണ്‍കുട്ടിയെ പ്രതി മുണ്ടുപൊക്കി കാണിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.