Newsperseconds.com

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പോലീസ് നിഗമനം

Capture

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയേയും മകനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. ആത്മഹത്യയാണെന്ന് സംശയമുണ്ട്.

മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment