Newsperseconds.com

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; 2 മോഷണക്കേസ് പ്രതികള്‍ പിടിയില്‍

Capture

കൊച്ചി: മോഷണക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ അജ്മീറിലേക്ക് പോയ കേരള പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതികളെ പിന്തുടരാനും രണ്ടുപേരെ പിടികൂടാനും പോലീസിന് കഴിഞ്ഞു.

ആലുവ, കുട്ടമശേരി എസ്പി ഓഫീസ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആക്രമണത്തില്‍ ഛാര്‍ഖണ്ഡ് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായി. ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. 3 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. ഇവരില്‍ നിന്ന് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു.

Share this Article

Leave a Comment