Newsperseconds.com

ആറ് ജില്ലകളില്‍ താപനില ഉയരുമെന്ന് അറിയിപ്പ്; സംസ്ഥാനത്ത് വെയില്‍ കൊണ്ട് ജോലി ചെയ്യുന്നവരുടെ സമയം പുനഃക്രമീകരിച്ചു

Capture

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്നും ആറ് ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.

അതേ സമയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇനി മുതല്‍ സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30വരെയാണ് ലേബര്‍ കമ്മിഷണറേറ്റിന്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. കൂടാതെ, ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ജോലി അവസാനിക്കും. വൈകീട്ട് മൂന്നിന് വീണ്ടും ജോലി തുടങ്ങുന്ന രീതിയിലാണ് സമയം ക്രമീകരിച്ചത്.

Share this Article

Leave a Comment