Newsperseconds.com

പുതിയ ലേബര്‍ കമ്മിഷണറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

Capture

പുതിയ ലേബര്‍ കമ്മിഷണറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ലേബര്‍ കമ്മീഷണറായിരുന്ന ഡോ കെ വാസുകി സ്ഥാനക്കയറ്റം കിട്ടി ലേബര്‍ സെക്രട്ടറിയായി ചാര്‍ജ്ജെടുത്തതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അര്‍ജുന്‍ പാണ്ഡ്യന്‍ നിയമനമേറ്റത്.

2017 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടര്‍, ഡെവല്പ്മെന്റ് കമ്മിഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Share this Article

Leave a Comment