തിരുവനന്തപുരം: വര്‍ക്കല വെറ്റക്കട ബീച്ചില്‍ നീന്താനിറങ്ങിയ വിദേശവനിത തിരയില്‍ പെട്ട് മരിച്ചു. റഷ്യന്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. തിരയില്‍ പെട്ട് അപകടം അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. തിരയില്‍ പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
യുവതി അവശ നിലയില്‍ നീന്തുന്നത് കണ്ട സര്‍ഫിങ് നടത്തുന്ന സംഘമാണ് അവരെ കരയ്ക്കെത്തിച്ചത്. ഉടന്‍ തന്നെ യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം നിലവില്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.