Newsperseconds.com

വീട്ടില്‍ നിന്ന് പ്രസവമെടുത്തതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് നയാസ് റിമാന്റില്‍; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

Capture

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവം വീട്ടില്‍ നിന്ന് നടത്താന്‍ ശ്രമിച്ചതിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്റില്‍. നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേര്‍ക്കണമോ എന്നും കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചര്‍ ചികിത്സ നല്‍കിയതുമൊക്കെ അന്വേഷണ പരിധിയിലാണ്.

ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. യുട്യൂബ് നോക്കി ഭാര്യയുടെ പ്രസവം സാധാരണ പ്രസവമാക്കി നടത്താനാണ് നയാസ് ശ്രമിച്ചത്. എന്നാല്‍ പ്രസവത്തിനിടെ ഭാര്യയും കുഞ്ഞും മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ അശാസ്ത്രീയമായ രീതിയില്‍ വീടുകളില്‍ പ്രസവം നടക്കുന്നുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് നേരത്തെ തന്നെ കിട്ടിയിരുന്നു. പോലീസ് നടപടിയെടുക്കാത്തതില്‍ ഗുരുതര അരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് വന്‍വീഴ്ചയാണ് സംഭവിച്ചത്. നഗരാതിര്‍ത്തിയില്‍ തന്നെ രണ്ട് വീടുകളില്‍ പ്രസവം അക്യുപങ്ചര്‍ രീതിയില്‍ പ്രസവങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രാമീണമേഖലകളിലും ചില കേസുകള്‍ കണ്ടെത്തി.

Share this Article

Leave a Comment