Newsperseconds.com

കൊടും ചൂടില്‍ വെന്തുരുകി കേരളം; ഇന്നും നാളെയുമായി ആറ് ജില്ലകളില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പ്

Capture

തിരുവനന്തപുരം: മാര്‍ച്ച് മാസം എത്തുന്നതിന് മുമ്പ് തന്നെ കൊടും ചൂടില്‍ വെന്തുരുകി കേരളം. ചൂട് കൂടുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
നല്‍കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണ താപനിലയേക്കാള്‍
2 മുതല്‍ 3°C വരെ കൂടുതലാണിത്.

സംസ്ഥാനത്തെ കടുത്ത ചൂടില്‍ രാവിലെ 11 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this Article

Leave a Comment