കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ നേരത്തെ അഞ്ച് പേരെയും പോലീസ് അറസ്‌ററ് ചെയ്തിരുന്നു. പുല്‍പ്പള്ളി സ്വദേശി സുരേഷ് കുമാര്‍, സണ്ണി, സജി ജോസഫ്, വിന്‍സന്റ് മാത്യു, ഷെഞ്ജിത്ത് എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേരല്‍, പോലീസിനെ അക്രമിക്കല്‍, ജോലി തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മൃതദേഹം തടഞ്ഞു വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.