Newsperseconds.com

ഏഴാംക്ലാസ്സുകാരന്റെ ആത്മഹത്യ; സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തു

Capture

ആലപ്പുഴ: ഏഴാംക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. സ്‌കൂള്‍ അധികൃതരുടെ മാനസികവും ശാരീരകവുമായ പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബം പരാതി നല്‍കിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. അധ്യാപകരുടെ ഭാഗത്ത് നിന്ന് ആത്മഹത്യാ പ്രേരണ ഉണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

കാട്ടൂര്‍ സ്വദേശി പ്രജിത്തിനെയാണ് (13) കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം പ്രജിത്ത് സ്‌കൂളില്‍ നിന്ന് തിരികെ വീട്ടിലെത്തിയത് കടുത്ത മനോവിഷമത്തിലായിരുന്നു. കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ലോക്കല്‍ പൊലീസിനും കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ആരോപണങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ തള്ളുകയാണ്.

Share this Article

Leave a Comment