ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് കത്തുകയായിരുന്നു. തീ പടരാനുള്ള കാരണം വ്യക്തമല്ല. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.
ബസില്‍ നിന്ന് മണം വന്നതിനെ തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍തന്നെ യാത്രക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു.