Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിയെന്ന് പറഞ്ഞ് ഒരാള്‍ പോലീസില്‍ കീഴടങ്ങി

kl

കൊച്ചി: യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെ, താനാണ് പ്രതിയെന്ന് പറഞ്ഞ് ഒരാള്‍ പോലീസില്‍ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

Share this Article

Leave a Comment