Newsperseconds.com

പെരുമ്പാവൂരില്‍ തുണിക്കടയുടെ വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത

Capture

പെരുമ്പാവൂരില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ ഒരു തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്. എറണാകുളം സ്വദേശി സാലിയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്നു സാലി. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

Share this Article

Leave a Comment